Skip to main content

താൽക്കാലിക ഒഴിവ്

കൊട്ടാരക്കര ഗവ ഐ.ടി.ഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ പരിശീലനാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ഈഴവ/ബില്ല/തീയ്യ വിഭാഗത്തിനായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്.

ബി.വോക്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നിവയിൽ അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള ബി.ടെക് ബിരുദവും ഈ മേഖലയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമയും ഈ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി./എൻ.എ.സി. യും ഈ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 29 രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9447905009,9946918632.

പി.എൻ.എക്സ് 1347/2025

date