Skip to main content

സി.എം.ഡിയ്ക്ക് ഐ.എസ്.ഒ അംഗീകാരം

കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്‌മെന്റിന് ഐ.എസ്.ഒ അംഗീകാരം. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്‌മെന്റിൽ (സി.എം.ഡി) നടന്ന ചടങ്ങിൽ ടി.ക്യു സർട്ടിഫിക്കേഷൻ സർവീസസ് ലീഡ് ഓഡിറ്റർ ശ്രീജ സർട്ടിഫിക്കറ്റ് കൈമാറി. ചെയർമാനുംമുൻ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് കൈമാറി. മികച്ച പ്രവർത്തനക്ഷമതയുടെയും നൂതനാശയങ്ങളുടെയും പ്രവൃത്തി കേന്ദ്രമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി) തൃപ്തമായ ക്ലയന്റ് സേവനങ്ങളുംകൺസൾട്ടന്റ്ശേഷി വികസനംസ്ഥിര പുരോഗതി എന്നീ മേഖലകളിൽ നടത്തിയ മുന്നേറ്റവും മുൻ നിറുത്തിയാണ് ഐ.എസ്.ഒ 9001:2015 അംഗീകാരത്തിന് അർഹമായത്. ടാറ്റാ പ്രോജക്ടിന്റെ ഉപസ്ഥാപനമായ ടി.ക്യു സർട്ടിഫിക്കേഷൻ സർവീസസ് നടത്തിയ ഓഡിറ്റിംഗിൽ സ്ഥാപനത്തിനുള്ള ക്വാളിറ്റി മാനുവൽക്വാളിറ്റി സിസ്റ്റം പ്രൊസീജിയറുകൾനിയമാവലിമാനുവൽ ഇവയെ അടിസ്ഥാനപ്പെടുത്തി ജീവനക്കാരുടെ പ്രവർത്തനങ്ങൾഅഡ്മിനിസ്‌ട്രേഷൻപർച്ചേസ് എന്നിവയ്ക്ക് മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയും ഇതിൽ സ്ഥാപനത്തിന്റെ ഗുണനിലവാരവുംഗുണഭോക്താവിന്റെ സംതൃപ്തിയുംമികവ് നിലനിർത്തുന്നതിനുള്ള പ്രതിബദ്ധതയും അംഗീകരിച്ചുകൊണ്ടാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

പി.എൻ.എക്സ് 1355/2025

date