അറിയിപ്പുകൾ
*കരാര്‍ നിയമനം*
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയിലെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്റ്റിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് എന്നിവരെ കരാര്‍ നിയമനം നടത്തുന്നു.അപേക്ഷകള്‍ ഏപ്രില്‍ 10 വൈകീട്ട് 5ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പക്കണം. ട്രാസ്ജെന്‍ഡര്‍, ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in
ഫോണ്‍: 0471 2323223
ടെക്നിക്കല്‍ സപ്പോര്‍ട്ട്
യോഗ്യത: ബിരുദവും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ പബ്ലിക്ക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, ആന്‍ത്രോപോളജി, ലൈഫ് സയന്‍സ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്സ്
റിസര്‍ച്ച് സയന്റിസ്റ്റ്
യോഗ്യത: പബ്ലിക്ക് ഹെല്‍ത്ത്, നഴ്സിംഗ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും.അല്ലങ്കില്‍ പി.എച്ച്.ഡി, സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധം.
പ്രായപരിധി 40 വയസ്സ്
*ജോലി ഒഴിവ്*
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം) 1750 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക ഒഴിവുണ്ട്.
യോഗ്യത:ഒബ്‌സ്‌ട്രെട്രിക്‌സ് ആന്റ് ഗൈനക്കോളജി ക്ലിനിക്കല്‍ മെഡിസിന്‍ (വെറ്റിറനറി), 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച് ഡി/നെറ്റ് തത്തുല്യ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാം.പ്രായം 2024 ജനുവരി ഒന്നിന് 50 വയസ് കഴിയരുത്.
ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ മൂന്നിന് മുമ്പായി ഹാജരാകണം.
*പച്ചമലയാളം അടിസ്ഥാന കോഴ്സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*
പച്ചമലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 12 വരെ. പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായി എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് കോഴ്‌സ്.
ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്‌സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്‌സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസു കഴിഞ്ഞ ആര്‍ക്കും മലയാളം പഠിക്കാന്‍ കഴിയുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പച്ചമലയാളം.
രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. kslma.keltrone.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം ഹാര്‍ഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ 2024 ഏപ്രില്‍ 12 നകം ലഭ്യമാക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് കാക്കനാട് സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരെയോ ബന്ധപ്പെടുക.
ഫോണ്‍ :0484-2426596,9496877913,
*ജോബ് ഡ്രൈവ് ഇന്ന്*
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 27) രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ ഓള്‍ഡ് ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്‍ഷുറന്‍സ്, ഹിറ്റാച്ചി ക്യാഷ് മാനേജ്‌മെന്റ്, മലയാള മനോരമ, ഡി.റ്റി.ഡി.സി, ഒ ഇ എന്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളിലെ ഡ്രൈവര്‍, ടെലിമാര്‍ക്കറ്റിംഗ് അസിസ്റ്റന്റ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ empekm.1@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയച്ചതിനു ശേഷം അവയുടെ നാല് കോപ്പികള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം
അറിയിപ്പ്
മരട് ട് കുണ്ടന്നൂർ ടാങ്കിൽ നിന്നുമുള്ള വാൽവിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതുകൊണ്ട് മാർച്ച് 27 (വ്യാഴം ) രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മരട് മുനിസിപ്പാലിറ്റിയിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
- Log in to post comments