വയോജന സംഗമം സംഘടിപ്പിച്ച് അയ്യമ്പുഴ പഞ്ചായത്ത്*
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു.യുവ കവി സോബിന്‍ മഴവീട് പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോന്‍ അധ്യക്ഷനായ ചടങ്ങില്‍ സിനിമ താരങ്ങള്‍ ആയ സിനോജ് വര്‍ഗീസ് ബിറ്റോ ഡേവിഡ് എന്നിവര്‍ മുഖ്യതിഥികള്‍ ആയിരുന്നു.450 ഓളം വയോജനങ്ങള്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വയോജന റാലി, കലാ പരിപാടികള്‍, ആരോഗ്യ ക്ലാസുകള്‍, സംഗീത വിരുന്ന് തുടങ്ങിയവയും സംഘടിപ്പിച്ചു.
പഞ്ചായത് വൈസ് പ്രസിഡന്റ് റിജി ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് അംഗം അനിമോള്‍ ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മനോജ് മുല്ലശേരി, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്മാരായ മുരളി ടി ആര്‍, റെജി വര്‍ഗീസ്, ടിജോ ജോസഫ്, മെമ്പര്‍മാരായ ബില്‍സി പി ബിജു, എം എം ഷൈജു, വിജയശ്രീ സഹദേവന്‍, ജയ ഫ്രാന്‍സിസ്, ശ്രുതി സന്തോഷ്, ജാന്‍സി ജോണി, വര്‍ഗീസ് മാണിക്യത്താന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനിതാ ഒ വി മെഡിക്കല്‍ ഓഫീസര്‍ മാത്യുസ് നുമ്പേലി തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.
- Log in to post comments