Skip to main content

അറിയിപ്പുകൾ

 

 

*ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി*

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം 2025 മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. 30, 31 തീയതികള്‍ പൊതു അവധി ദിവസങ്ങളായതിനാല്‍ മാര്‍ച്ച് 29 നു മുമ്പായി വായ്പ തിരിച്ചടവ് നടത്തി ആനുകൂല്യം കൈപ്പറ്റേണ്ടതാണ്.  

ഫോണ്‍- 9400068507,0484 2302663. 

 

*സ്പോര്‍ട്സ് അക്കാദമികളിലേക്ക് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു*

 

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്‌ലറ്റിക്‌സ്, ഫുട്ബോള്‍, വോളീബോള്‍, ബാസ്‌കറ്റ്ബോള്‍) മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തുന്നു.

 

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ എട്ടിന് സ്പോര്‍ട്സ് കിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നു എന്നത് ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, സ്പോട്സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി സ്റ്റേഡിയത്തില്‍ ഹാജരാകണം. 2025 -2026 അധ്യയന വര്‍ഷത്തില്‍ ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കാണ് സെലക്ഷന്‍ നടത്തുന്നത്. 

ഫോണ്‍ : 9746773012

 

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജലവിതരണത്തിനുളള കിണറിന്റെ ഉള്‍വശം പായലും മണ്ണും മാറ്റി വ്യത്തിയാക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. 

 

ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന്റെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ നമ്പറും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

 

ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.

 

*എക്കണോമിക്സ് ഇന്റേണ്‍ഷിപ്പിന് സ്ഥാപനങ്ങളെ ക്ഷണിച്ചു*

 

എം.എ അപ്ലൈഡ് എക്കണോമിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കുന്നതിന് സന്നദ്ധരായ ബാങ്കിങ്ങ്, റിസര്‍ച്ച്, ഡാറ്റ അനലിറ്റിക്‌സ്, ഗവണ്‍മെന്റ് പ്രോജക്ടുകള്‍, , കണ്‍സല്‍ട്ടിങ്ങ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ്, തുടങ്ങി മേഖലയുള്ള സ്ഥാപനങ്ങളെ ക്ഷണിച്ചു.  

 

താത്പര്യമുള്ള സ്ഥാപനങ്ങള്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യുറോ മോഡല്‍ കരിയര്‍ സെന്ററിന്റെ ugbkchi.emp@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 

ഫോണ്‍: 0484-2576756

date