കൃഷിവകുപ്പ് ഫാമുകളിൽ പ്രകൃതി കൃഷി രീതി പ്രവർത്തികമാകും
വിഷരഹിതമായ പച്ചക്കറി ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കൃഷിവകുപ്പിന് കീഴിലുള്ള മുഴുവന്‍ ഫാമുകളിലും പ്രകൃതികൃഷി രീതി പ്രാവര്‍ത്തികമാക്കുമെന്നും
ആന്ധ്രപ്രദേശിലെ പ്രകൃതികൃഷി രീതിയെ കുറിച്ച് പഠിക്കുവാനായി ഫാം ഉദ്യോഗസ്ഥരെ അയക്കുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആലുവ തുരുത്തിലുള്ള സ്റ്റേറ്റ് സ്വീഡ് ഫാമിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കാര്‍ഷിക രംഗത്ത് നടത്തുന്ന ഇടപെടല്‍ ഏറെ സന്തോഷകരമാണ്. തൃശ്ശൂര്‍ ജില്ലയിലെ വെള്ളാങ്കല്ലൂരില്‍ രക്തശാലി നെല്‍കൃഷിക്കായി ഷിപ്പ് യാര്‍ഡ് സഹായം നല്‍കുന്നുണ്ട്. ആലുവ ഫാമിലും ആവശ്യമായ സഹായങ്ങള്‍ ഷിപ്പ് യാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിഷരഹിതമായ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അല്പം വില കൂടുതലുണ്ടെങ്കിലും ആ ഉല്‍പ്പന്നങ്ങള്‍ വാങ്ങി നമ്മള്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും അവരുമായി നടത്തുന്ന വിലപേശല്‍ നമ്മുടെ ആരോഗ്യംവച്ചുള്ള വിലപേശലാണെന്ന് ഓര്‍മ്മിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നവാള്‍ട്ട് ഗ്രീന്‍ മൊബിലിറ്റി പോര്‍ട്ട് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബോട്ട് തയ്യാര്‍ ചെയ്തത്. ചങ്ങാടത്തിലും റെയില്‍വേ ട്രാക്കിലൂടെയും വളരെ ക്ലേശകരമായി യാത്ര ചെയ്ത് ആലുവ ഫാമില്‍ എത്തിയിരുന്നവര്‍ക്ക് ബോട്ടിന്റെ സേവനം പ്രയോജനകരമാകും.
അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, ആലുവ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎസ്ആര്‍ മേധാവി പി എന്‍ സമ്പത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ലി സഖറിയാസ്, നവാല്ട്ട് സോളാര്‍ ഇലക്ട്രിക് ബോട്ട്‌സ് സി ഇ ഓ സന്ദിദ് തണ്ടാശ്ശേരി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ എം ജെ ജോമി, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ സനിത റഹീം, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ എസ് അനില്‍കുമാര്‍, കെ വി രവീന്ദ്രന്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പിളി അശോകന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ നഹാസ് കളപ്പുരക്കല്‍, ഫാം സൂപ്രണ്ട് ലിസിമോള്‍ ജെ വടക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments