കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പ്
കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി ലിയോറ ഫെസ്റ്റ് ജില്ലാതല സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസത്തിലാണ് ക്യാമ്പ് നടത്തുക. കുട്ടികളുടെ അറിവ്, സര്‍ഗാത്മകത, സംരംഭകത്വം എന്നിവ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച മൈന്‍ഡ് ബ്‌ളോവേഴ്‌സ് ക്യാമ്പയിന്റെ തുടര്‍ച്ചയായിട്ടാണ് ലിയോറ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 8-ന് എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ബാലസംഗമം സംഘടിപ്പിക്കും. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് നഗരസഭാതലത്തില്‍ ഏകദിന ശില്‍പശാലയും തുടര്‍ന്ന് ബ്ലോക്ക്തല ഇന്നവേഷന്‍ ഫെസ്റ്റും സംഘടിപ്പിക്കും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കാണ് മൂന്നു ദിവസത്തെ ജില്ലാതല സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.
ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍, കുട്ടികളുടെ വൈജ്ഞാനികവും നൈസര്‍ഗികവുമായ കഴിവുകള്‍ തിരിച്ചറിയുകയും യഥാര്‍ത്ഥ സന്തോഷം നേടാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ജില്ലാതല ക്യാമ്പില്‍ മികവ് തെളിയിക്കുന്ന 140 കുട്ടികള്‍ക്ക് 2026 ലെ ഇന്റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള പ്രത്യേക അവസരം ലഭിക്കും.
സമ്മര്‍ ക്യാമ്പില്‍ തിയേറ്റര്‍ വര്‍ക്ക്‌ഷോപ്, ശാസ്ത്ര മാജിക്, സാമ്പത്തിക മാനേജ്‌മെന്റ്, സൈബര്‍ ക്രൈം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ്പ് തുടങ്ങി എട്ടോളം വിഷയങ്ങളില്‍ പരിശീലനം നല്‍കും. കുട്ടികളുടെ അവതരണം ഇതിനോട് അനുബന്ധമായി ആയിരിക്കും നടക്കുക.
- Log in to post comments