Skip to main content

കാര്‍ഷികം ,വയോജനക്ഷേമം , വനിതാവികസനം എന്നിവയ്ക്ക് മുന്‍ഗണ നല്‍കി ഏലൂര്‍ നഗരസഭ ബജറ്റ്

കാര്‍ഷികം, വയോജനക്ഷേമം, വനിതവികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ഏലൂര്‍ നഗരസഭ ബജറ്റ്. വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ സതീഷ് ബജറ്റ് അവതരിപ്പിച്ചു.

വിവിധ ഇനങ്ങളിലായി 39,09,53,759 രൂപ വരവും 43,45,59,875 രൂപ ചെലവും 4,64,97,448 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഏലൂര്‍ നഗരസഭ ഭരണസമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

 

കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി പാടശേഖര സമിതിയ്ക്ക് രൂപം കൊടുക്കുകയും, നെല്ല് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തരിശ് കൃഷി , പുഷ്പകൃഷി , അലങ്കാരമത്സ്യകൃഷി ,ടെറസ്സില്‍ പച്ചക്കറികൃഷി ഉള്‍പ്പെടെ, പരമ്പരാഗത കാര്‍ഷികപദ്ധതികള്‍. നൂതനമായ അനുബന്ധ കൃഷി പദ്ധതികള്‍. ലഹരിവിമുക്ത ഏലൂര്‍ എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സ്‌കൂളുകളിലെ ലഹരിവിമുക്തി ക്ലബുകള്‍ പുനസംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്തുവാനും സാംസ്‌കാരിക കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുവാനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയുട്ടുണ്ട്.

 

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയ്ക്ക് ഒരു കോടി 50 ലക്ഷം ,ആരോഗ്യമേഖലയ്ക്ക് 60 ലക്ഷം, വനിതവികസനത്തിന്റെ വിവിധപദ്ധതികള്‍ക്കായി 50 ലക്ഷം, വയോജനങ്ങളുടെ ക്ഷേമത്തിന് 35 ലക്ഷം, ദാരിദ്ര്യലഘൂകരണത്തിന്റെ ഭാഗമായി 2 കോടി, പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് 1 കോടിയും ഭവനനിര്‍മ്മാണത്തിന് 2 കോടി രൂപയും ആണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

 

ഏലൂര്‍ ചൗക്ക പാലം നിര്‍മിക്കുന്നതിന് 22 കോടി , അമൃത് പദ്ധതി 7.35 കോടി , മഞ്ഞുമ്മല്‍-മുട്ടാര്‍ റോഡ് വീതി കൂട്ടല്‍ (ഒന്നാം ഘട്ടം) 5 കോടി,ഏലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് പാതാളം മികവിന്റെ കേന്ദ്രമായി ഉയര്‍ത്തല്‍ 5 കോടി ,വിവിധ തോടുകളുടെ ആഴം വര്‍ദ്ധിപ്പിക്കലും കള്‍വര്‍ട്ടറുകളുടെ പുനര്‍ നിര്‍മ്മാണം രണ്ടു കോടി, ഫെറി ടൂറിസം പദ്ധതി 94.5 ലക്ഷം,

ഏലൂര്‍ ഗവര്‍ണമെന്റ് എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടം ഒരു കോടി, ഡിപ്പോ - പാട്ടു പുരക്കല്‍ റോഡ് ബി.എം.എസ്സി നിലവാരത്തില്‍ നിര്‍മാണം 55 ലക്ഷം , ബഡ്‌സ് സ്‌കൂള്‍ ഒന്നാം നില കെട്ടിട നിര്‍മ്മാണം 46.34 ലക്ഷം, മുട്ടാര്‍ തോടിന്റെ സംരക്ഷണസമിതി (ഫാങ്ക്‌ളിന്‍ ഗാര്‍ഡന്‍) 25 ലക്ഷം, ഏലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്കുള്ള ജിമ്മും, കുട്ടികള്‍ക്കുമുള്ള പാര്‍ക്കും ഏലൂര്‍ -കോട്ടക്കല്‍ പുതിയ റോഡ് പ്രദേശത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ 15 ലക്ഷം, മഞ്ഞുമ്മല്‍ പരപ്പത്ത് ബൈലൈന്‍ ടൈല്‍ വിരിക്കല്‍ അഞ്ച് ലക്ഷം, പത്തലകാട് കള്‍വര്‍ട്ട് നിര്‍മ്മാണം 15 ലക്ഷം, ഹെല്‍ത്ത് സെന്റര്‍ റോഡ് ടാറിംഗ് 30 ലക്ഷം,പൂത്തലം കടവ് റോഡ് 45.92 ലക്ഷം, വനിത വ്യവസായ വിപണന കേന്ദ്രം കെട്ടിട നിര്‍മ്മാണം 69 ലക്ഷം,എന്നിങ്ങനെയുള്ള ശ്രദ്ധേയപദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

date