ജനകീയ പദ്ധതികളുമായി മരട് നഗരസഭ ബജറ്റ്
സമഗ്ര മേഖലയിലും വികസനം ലക്ഷ്യമാക്കി മരട് നഗരസഭയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. നഗരസഭാ ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലിന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ അഡ്വ. രശ്മി സനില്‍ ബജറ്റ് അവതരിപ്പിച്ചു. 84,27,85,053 രൂപ വരവും 82,37,05,250 ചെലവും 1,90,79,803 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.
മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി അഞ്ച് കോടി 11 ലക്ഷവും, മരട് ഇന്നവേഷന്‍ ഹബ്ബിനായി ഒരു കോടി 50 ലക്ഷം, സൗരപ്രഭ സമ്പൂര്‍ണ്ണ സോളാര്‍ പദ്ധതിക്കായി 25 ലക്ഷം, വീടുകള്‍ തോറും എല്‍.ഇ.ഡി ബള്‍ബ് വിതരണത്തിനായി അഞ്ച് ലക്ഷം, ഹൈടെക് ഹോട്ട് പ്പോട്ടുകള്‍ക്കായി 1 കോടി, മാതൃക-ഹരിത നഗരപാത നിര്‍മ്മാണത്തിനായി 25 ലക്ഷം, ഹോ ഡ്രഗ്‌സ് ഹോ ഡ്രിംഗ്‌സ് ക്യാമ്പയിനും ചെയര്‍മാന്‍സ് കപ്പ് ഫുടുബോള്‍ -ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയ്ക്ക് 6 ലക്ഷം, വാട്ടര്‍ എ.ടി.എം പദ്ധതിയ്ക്കായി 10 ലക്ഷം, ഹലോ മരട് പദ്ധതി 25 ലക്ഷം, വ്യവസായ മേഖലയ്ക്കായി 32 ലക്ഷം, വനിതകള്‍ക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനവും ഡിജിറ്റല്‍ വിദ്യാഭ്യാസവും 5 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
ജൈവ വൈവിധ്യ ഉദ്യാനത്തിനായി 70 ലക്ഷം, കനാല്‍ നവീകരണം -50 ലക്ഷം, പട്ടികജാതി ക്ഷേമം ഒരു കോടി 48 ലക്ഷം, പട്ടികവര്‍ഗ്ഗ ക്ഷേമം അഞ്ച് ലക്ഷം, യന്ത്രവത്കൃത റോഡ് സ്വീപ്പിങ് മിഷിന്‍ - 40 ലക്ഷം, മാലിന്യം നീക്കം ചെയ്യാന്‍ ജെ.സി.ബി വാങ്ങല്‍ - 35 ലക്ഷം, സ്ത്രീകള്‍ക്ക് മുട്ടക്കോഴിയും കോഴിക്കൂടും 1,065,000 വയോജന ക്ഷേമം - 8,40,000 , ആശമാര്‍ക്ക് ഓണറേറിയത്തോടൊപ്പം അഡീഷണല്‍ 2000 രൂപ നല്‍കുന്ന പദ്ധതി - 8,50,000, ഒരു വാര്‍ഡില്‍ ഒരു കളിസ്ഥലത്തിനായി ഒരു കോടി, കാര്‍ഷിക മേഖലയ്ക്കായി 19,67,500, ഭിന്നശേഷി -38 , 20,000, ട്രാന്‍സ്ജന്റെഴ്‌സ് - 5 ലക്ഷം, മത്സ്യബന്ധന മേഖല- 13ലക്ഷം എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.
കൂടാതെ മരട് ചാറ്റ് പോട്ട് - 5 ലക്ഷം, ഫുഡ് ഓണ്‍ വീല്‍സ് -1 കോടി, ശുചിത്വ ശൗചാലയങ്ങള്‍-30 ലക്ഷം, ഹരിതകര്‍മ്മ സേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് - 10 ലക്ഷം, ശ്മശാന നവീകരണം -10 ലക്ഷം, അതിദരിദ്രര്‍ക്ക് കൈത്താങ്ങ് പദ്ധതി - 12 ലക്ഷം, പി.എം.എ.വൈ ലൈഫ് ഭവന പദ്ധതി- 3,06,70,000, കുടിവെള്ളത്തിനായി 2 കോടി 50 ലക്ഷം, വിദ്യാഭ്യാസ മേഖല -49 ലക്ഷം, തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 85 ലക്ഷം, കുടുംബശ്രീയ്ക്കായി 50 ലക്ഷം, വനിത ശിശു വികസനം 23 ലക്ഷം, ആരോഗ്യ മേഖല 71 ലക്ഷം, ഷീ ലോഡ്ജ് നിര്‍മ്മാണം തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ ഉള്‍പ്പെടുത്തിയ ജനകീയ ബജറ്റാണ് അവതരിപ്പിച്ചത്.
- Log in to post comments