Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. ബാച്ച്ലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ബിരുദവും യോഗ ഡിപ്ലോമ/ ബി.എന്‍.വൈ.എസും അല്ലെങ്കില്‍ യോഗയില്‍ എം.എസ്.സി ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത, ജനന തിയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. 

ഫോണ്‍: 0484 2777374

date