*സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് സ്റ്റാഫ് കൗണ്‍സില്‍ ആദരം
സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മികച്ച സബ് കളക്ടായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീര, ജില്ലയിലെ മറ്റ് റവന്യു അവാഡ് ജേതാക്കള്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സിന്റെ ആദരം.
തനിക്ക് കിട്ടിയ പുരസ്‌കാരം യഥാര്‍ത്ഥത്തില്‍ ടീ വര്‍ക്കിനു ലഭിച്ച അംഗീകാരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ മറ്റ് റവന്യു അവാര്‍ഡ് ജേതാക്കളായ ആര്‍. ആര്‍. ഡെപ്യൂട്ടി കളക്ടര്‍ വി. ഇ. അബാസ്, തഹസില്‍ദാര്‍മാരായ എസ് ശ്രീജിത്ത്, സുനിത ജേക്കബ്, കെ.എം നാസര്‍, വില്ലേജ് ഓഫീസര്‍മാരായ എം.എസ് ഫൗഷി, പി.എ. ഹംസ, സൈജു ജോര്‍ജ്, മികച്ച റവന്യു ഡിവിഷണല്‍ ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസ്, മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട വാളകം വില്ലേജ് ഓഫീസ് എന്നിവരെ സ്റ്റാഫ് കൗണ്‍സില്‍ ഫലകം നല്‍കി ആദരിച്ചു.
സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍ ചടങ്ങില്‍ അധ്യക്ഷനായി. എ.ഡി എം വിനോദ് രാജ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം.സി ഷൈല, മറ്റ് അംഗങ്ങള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments