Skip to main content

അമ്പലപ്പുഴയിൽ മോക്ഡ്രില്‍ സംഘടിപ്പിച്ചു

റീ ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്സ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെയും(കില) ആഭിമുഖ്യത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ മോക്ഡ്രില്‍ സംഘടിപ്പിച്ചു. കഞ്ഞിപ്പാടം പാലത്തിന് സമീപം വൈകിട്ട് മൂന്ന് മണിക്കാണ് മോക്ഡ്രിൽ നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, കെഎസ്ആർടിസി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് പരിപാടി നടത്തിയത്.  അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷ് മോക്ഡ്രില്ലിന് നേതൃത്വം നൽകി. തുടർന്ന് നടന്ന അവലോകനയോഗത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, അമ്പലപ്പുഴ ക്ലസ്റ്ററിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date