Skip to main content

സഹകരണ പെന്‍ഷന്‍ പ്രൊഫോര്‍മ : സിറ്റിങ് ഏഴിനും എട്ടിനും

 

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് സ്വീകരിക്കുന്നതിന് ജില്ലയില്‍ സിറ്റിങ് നടത്തും. സിറ്റിങ് ഏപ്രില്‍ ഏഴിന് പാലക്കാട് കേരളാ ബാങ്ക് ഹാളിലും, എട്ടിന് ഒറ്റപ്പാലം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളിലും നടക്കും.
സഹകരണ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴിയാണ് പ്രൊഫോര്‍മ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്‍ഷന്‍ ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോര്‍മയ്ക്കൊപ്പം ആധാറിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടുത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/ സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍/ കേരളബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിങ്ങ് നടക്കുന്ന കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.ഫോണ്‍: 0471 247 5681.
 

date