Skip to main content

പട്ടയ അസംബ്ലി നടത്തി

പട്ടയമിഷന്റെ ഭാഗമായിട്ടുള്ള പട്ടയ അസംബ്ലി മലമ്പുഴ മണ്ഡലത്തില്‍ എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്നു.  രേഖകളില്ലാതെ ഭൂമി കൈവശത്തിലുള്ളവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പട്ടയ അസംബ്ലി നടത്തിയത്. പുതുശ്ശേരി (66), മുണ്ടൂര്‍ (22), പുതുപ്പരിയാരം (94), അകത്തേത്തറ (31), മലമ്പുഴ(278), മരുതറോഡ്(27), കൊടുമ്പ് (11) എന്നീ ഗ്രാമപഞ്ചായത്തുകളിലായി ആകെ 709 ഗുണഭോക്താക്കളുടെ പട്ടയ പ്രശ്‌നം അസംബ്ലി ചര്‍ച്ച ചെയ്തു.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍  ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍. പ്രസീത, സുനിത അനന്തകൃഷ്ണന്‍, പുതുപ്പുരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, പട്ടയ അസംബ്ലി നോഡല്‍ ഓഫീസര്‍ തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി, ആര്‍.ഡി.ഒ ഡി.അമൃതവല്ലി വിവിധ പഞ്ചായത്തുകളിലെ  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date