Post Category
എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍ പി സ്‌ക്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം- കാറ്റഗറി നമ്പര്‍: 709/2023) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജൂലൈ 20 ന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ മൂന്നാം ഘട്ട അഭിമുഖം ഏപ്രില്‍ രണ്ടു മുതല്‍ 11 വരെ പാലക്കാട്, തൃശ്ശൂര്‍ ജില്ലാ പി എസ് സി ഓഫീസുകളില്‍ വെച്ച് നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ്.എം.എസ്/ പ്രൊഫൈല്‍ മെസേജ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യേഗാര്‍ഥികള്‍ നിശ്ചിത സ്ഥലത്തും സമയത്തും ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാവണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments