Skip to main content
മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്യുന്നു

മാലിന്യ മുക്ത നവകേരളം: തോടന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തോടന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ പുല്ലരൂല്‍, ശാന്ത വള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഒ എം ബാബു, സി പി വിശ്വനാഥന്‍ മാസ്റ്റര്‍, കെ ടി രാഘവന്‍, സെക്രട്ടറി വി പി മോഹന്‍രാജ്, ജോയിന്റ് ബി ഡി ഒ സായി പ്രകാശ്, ഹരിത കേരളം ആര്‍ പി സുധ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മണിയൂര്‍, വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, ആയഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ മാലിന്യമുക്ത  ശുചിത്വ പ്രഖ്യാപനം നടത്തിയതോടെയാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് മുന്നോടിയായി തോടന്നൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച്  ശുചിത്വസന്ദേശ ജാഥയും  സംഘടിപ്പിച്ചു.

date