ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്
25 വര്‍ഷം തരിശായി കിടന്ന ചാക്കര പാടം കതിരണിഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. 'തരിശ് രഹിത ചാക്കര പാടം' എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന പാടം കതിരണിഞ്ഞത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും കൂടുതല്‍ പേരെ കൃഷി ഇറക്കാന്‍ പ്രേരിപ്പിച്ചതായി പ്രസിഡന്റ് സി കെ ശ്രീകുമാര്‍ പറഞ്ഞു.
കാര്‍ഷിക കര്‍മസേന, കര്‍ഷക സംഘം മേഖലാ കമ്മിറ്റി, മുന്നേറ്റം കലാ സാംസ്‌കാരിക സമിതി, പാടശേഖര സമിതിയിലെ കര്‍ഷകര്‍, യുവജന ഗ്രൂപ്പുകള്‍ തുടങ്ങിയവരാണ് കൃഷിയിറക്കിയത്.
ചടങ്ങില്‍ പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദന്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഭാസ്‌കരന്‍, കാര്‍ഷിക വികസന സമിതി അംഗം പുതിയോട്ടില്‍ രാഘവന്‍, എം പി അഖില, കൃഷി ഓഫീസര്‍ ഫൗസിയ ഷഹീര്‍, മെമ്പര്‍ പപ്പന്‍ മൂടാടി, പാട ശേഖര സമിതി അംഗം നാരായണ നായര്‍ കാലിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments