ഹരിതമായി എറണാകുളം സിവിൽ സ്റ്റേഷൻ
മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തി
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി എറണാകുളം സിവിൽ സ്റ്റേഷനെ ഹരിത സ്ഥാപനമായി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു.
ആദ്യ ഘട്ടത്തിൽ കളക്ടറേറ്റിലുള്ള 76 ഓഫീസുകളുടെയും ഗ്രേഡിംഗ് പൂർത്തിയാക്കിയാണ് കളക്ട്രേറ്റ് ഹരിത പദവി എന്ന നേട്ടം കൈവരിച്ചത്. ഹരിതകേരളം, ശുചിത്വമിഷൻ ,തദ്ദേശസ്വയംഭരണവകുപ്പ് , ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ അജൈവ മാലിന്യങ്ങൾ നീക്കുകയും അഞ്ച് സാനിറ്ററി നാപ്കിൻ ഇൻസുലേറ്റേഴ്സ് സ്ഥാപിക്കുകയും ചെയ്തു. എൻഎസ്എസ് വോളണ്ടിയേഴ്സ്, തൃക്കാക്കര നഗരസഭ എന്നിവരുടെ സഹകരണത്തോടെ മെഗാ ക്ലീനിങ്ങ് ഡ്രൈവും സംഘടിപ്പിച്ചു.
എം എൽ എ മാരായ ആന്റണി ജോൺ , കെ. എൻ ഉണ്ണികൃഷ്ണൻ, പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജൂവനപുടി മഹേഷ് ,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യൂവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, ഹരിത കേരളം ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി , വിവിധ വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments