Skip to main content

മരട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

 

 

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. കുണ്ടന്നൂർ പെട്രോ ഹൗസിൽ നടന്ന ചടങ്ങ് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മരട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

 

എൻ്റെ മരട് ക്ലീൻ മരട് പദ്ധതിയിലൂടെ

നഗരസഭയിലെ മുഴുവൻ കൗൺസിലർമാർ, പൊതുജനങ്ങൾ ,ആരോഗ്യ വിഭാഗം ജീവനക്കാർ ,ഹരിത കർമ്മസേന പ്രവർത്തകർ

തൊഴിലുറപ്പ് തൊഴിലാളികൾ വിദ്യാർത്ഥികൾ, എൻഎസ്എസ്, എസ് പി സി, എൻസിസി തുടങ്ങിയ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ, തുടങ്ങി എല്ലാവരുടെയും പരിശ്രമത്തിലൂടെയാണ് നേട്ടം കൈവരിക്കാൻ ആയത്. മാലിന്യം വേർതിരിക്കാൻ ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ കൈമാറൽ, സംസ്കരണം തുടങ്ങിയ മേഖലയിൽ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വീടുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആദരവ് നൽകി.

 

നഗരസഭ ചെയർമാൻ ആൻറണി ആശാൻ പറമ്പിൽ ചടങ്ങിൽ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനാമാരായ

റിയാസ് കെ മുഹമ്മദ്, റിനി തോമസ് , ബേബി പോൾ, ബിനോയ് ജോസഫ്, ശോഭാ ചന്ദ്രൻ കൗൺസിലർമാരായ സി ആർ ഷാനവാസ്, ദിഷ പ്രതാപൻ, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, അജിത നന്ദകുമാർ, ബെൻഷാദ് നടുവില വീട്, മിനി ഷാജി, എ . ജെ തോമസ്, ജെയ്നി പീറ്റർ , സിബി സേവ്യർ, ടി.എം അബ്ബാസ്, ജയ ജോസഫ്, പത്മപ്രിയ വിനോദ്, മോളി ഡെന്നി , രേണുക ശിവദാസ്, അനീഷ് കുമാർ, ദിഷ പ്രതാപൻ, ഷീജ സാൻകുമാർ, കെ.വി.സീമ, ഇ.പി. ബിന്ദു , ഉഷ സഹദേവൻ, സി.വി. സന്തോഷ്, എ.കെ. അഫ്സൽ , നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ക്ലീൻ സിറ്റി മാനേജർ പി. ആർ പ്രേംചന്ദ് , ഹെൽത്ത് ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ , എ ഹുസൈൻ , തുടങ്ങിയവർ പങ്കെടുത്തു.

date