മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ചുളള 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള: സംഘാടക സമിതി രൂപീകരണ യോഗം ഒന്നിന്
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഏപ്രില്‍ ഒന്നിന് വൈകീട്ട് മൂന്നു മണിക്ക് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മന്ത്രിമാരായ എം.ബി രാജേഷ്, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തിന്റെ ഉദ്ഘാടനവും സംഘാടക സമിതി ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, കെ.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, എ.ഡി.എം, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയില്‍ നടക്കുന്നത്. സര്‍ക്കാറിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്ന പ്രദര്‍ശന വിപണന മേള മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് വെച്ചാണ് നടക്കുക. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് അഞ്ചിനും മേഖലാ അവലോകന യോഗം മെയ് എട്ടിനും ചേരും. ഇതിനുപുറമെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെയ് 18 ന് സംസ്ഥാനതല യോഗവും ജില്ലയില്‍ നടക്കും.
- Log in to post comments