നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്‌സ് (എന്‍പിഎസ്)
വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയില്‍ കൂടാത്ത വ്യാപാരികള്‍/കടയുടമകള്‍,സ്വയം തൊഴില്‍ ചെയ്യുന്നവര്‍ കുടാത്ത ചില്ലറ എന്നിവരുടെ വാര്‍ദ്ധക്യസംരക്ഷണത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടിയുളളതാണ് പദ്ധതി. ഈ പദ്ധതിയിലൂടെ വ്യാപാരികള്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000/ രൂപ പെന്‍ഷന്‍ ലഭിക്കും.
18 മുതല്‍ 40 വയസ് വരെ പ്രായമുളള കടയുടമകള്‍, ചില്ലറ വ്യാപാരികള്‍, അരി/എണ്ണ മില്‍ ഉടമകള്‍, വര്‍ക്ക് ഷോപ്പ് ഉടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, ചെറുകിട ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ലഘുവ്യാപാരികള്‍ മറ്റു തുടങ്ങിയവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. വ്യാപാരികള്‍ ഇപിഎഫ്/എന്‍പിഎസ് /ഇഎസ് ഐ തുടങ്ങിയ മറ്റ് പെന്‍ഷന്‍ പദ്ധതികളില്‍ അംഗമല്ലാത്തവര്‍ ആയിരിക്കണം. അപേക്ഷകന്‍ ആദായ നികുതി ദാതാവായിരിക്കരുത്.
അപേക്ഷകന്‍ ആധാര്‍ കാര്‍ഡ്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്/ ജന്‍ധന്‍ അക്കൗണ്ട് വിവരങ്ങളുമായി അടുത്തുളള കോമണ്‍ സര്‍വ്വീസ് സെന്റര്‍ വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്ലാ താലൂക്കുകളിലെയും അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments