ജില്ലാതല പരിശീലന കളരി ആരംഭിച്ചു
സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയിലകപ്പെടാതെ ആധുനിക സാമ്പത്തിക സംവിധാനങ്ങളില്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി സാമ്പത്തിക സാക്ഷരതാ സമൂഹ സഹായികള്‍ക്കുള്ള ആറ് ദിന പരിശീലന കളരി ആരംഭിച്ചു. കുടുംബശ്രീ മിഷനും റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പാക്കുന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ എം.വി. ജയന് ഉദ്ഘാടനം ചെയ്തു. പരിശീലനം ഗ്രാമീണ മേഖലയിലെ ധനകാര്യ സാക്ഷരത വര്‍ധിപ്പിക്കുകയും സാമ്പത്തിക സമഗ്രത ഉറപ്പാക്കുകയും ചെയ്യും. റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി.വി. ജയചന്ദ്രന് അധ്യക്ഷനായി. ലീഡ് ഡിസ്ട്രിക്ട് ചീഫ് മാനേജര്‍ ഡോ.കെ.എസ്. രഞ്ജിത് മുഖ്യാതിഥിയായി. ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ജോളി അഗസ്റ്റിന്, കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സുമി, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എന്‍ നൈലെ എന്നിവര്‍ സംസാരിച്ചു.
- Log in to post comments