Post Category
നിലമ്പൂർ ബൈപാസ്: ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടം മെയ് പകുതിയോടെ പൂർത്തീകരിക്കാൻ മന്ത്രിയുടെ നിർദേശം
നിലമ്പൂർ ബൈപാസ് നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ കായിക-ന്യൂനപക്ഷ ക്ഷേമ- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. മെയ് മാസം പകുതിയോടുകൂടി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദ വിലവിവര പട്ടികയും നഷ്ടപരിഹാര തുക സംബന്ധിച്ച വിശദാംശവും ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ട നടപടികൾ ഏപ്രിൽ പകുതിയോടെ പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി. എച്ച് അബ്ദുൽ ഗഫൂർ, നിലമെടുപ്പ് തഹസീൽദാർ കെ.ശബരീനാഥൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments