Skip to main content
ഓമല്ലൂര്‍ ചീക്കനാലില്‍ ആരംഭിച്ച 'വസ്ത്ര ബോട്ടിക്'

'വസ്ത്രാ' ബോട്ടിക് വനിതകള്‍ക്ക് കൈത്താങ്ങ്

സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളായാക്കാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓമല്ലൂര്‍ ചീക്കനാലില്‍ ആരംഭിച്ച 'വസ്ത്ര ബോട്ടിക്' വിജയകരമായി മുന്നോട്ട്. വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് സംരംഭകര്‍. 2024-2025  പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡിയോടെ അനുവദിച്ച 1.38 ലക്ഷം രൂപയാണ് ബോട്ടികിന്റെ മുതല്‍മുടക്ക്.  
ലേഡീസ് ഫാന്‍സി ഇനങ്ങളും എംബ്രോയ്ഡറിക്ക് ആവശ്യമായ സീക്വന്‍സ്, മുത്തുകള്‍, നൂലുകള്‍, ലെയ്‌സുകളും ലഭ്യമാണ്. തയ്യല്‍യൂണിറ്റും ഇവിടെ ഉണ്ട്. തയ്ച്ചു നല്‍കുന്ന വസ്ത്രങ്ങള്‍ക്ക് പുറമേ ഡിസൈനര്‍ നൈറ്റികളും ചുരിദാറുകളും ഒരുക്കിയിട്ടുണ്ട്. വിവാഹം, ജ•ദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വസ്ത്രങ്ങളിലെ അലങ്കാര പണികളും 'ആരി' എംബ്രോയ്ഡറിയും ചെയ്യും.  
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം , വിദ്യാഭ്യാസം, തൊഴില്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ജെ ഇന്ദിരാദേവി പറഞ്ഞു. തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക, വനിതകളെ സ്വയം പര്യാപ്തതരാക്കുക എന്നിവയാണ് ലക്ഷ്യം. വസ്ത്ര നിര്‍മാണ യുണിറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്

date