മഴയും കാറ്റും ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍
വരുംദിവസങ്ങളില്‍ വേനല്‍മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന കാലാവസ്്ഥാ മുന്നറിയിപ്പിന്റ് പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഇടിമിന്നലുള്ളപ്പോള്‍...
• അടച്ചുറപ്പുള്ളകെട്ടിടത്തിനുള്ളില് തുടരുന്നതാണ് ഏറ്റവും സുരക്ഷിതം.
• വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
• അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും തുറന്ന ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.
• വീടിനുള്ളില്‍ ജനലും വാതിലും അടച്ചിട്ട് കഴിയുന്നത്ര ഗൃഹാന്തര്‍ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
• തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ പോകരുത്.
• ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. കേബിള്‍ ടിവി, ലാന്‍ഡ് ഫോണ്‍ തുടങ്ങി പുറമേ നിന്ന് വരുന്ന കേബിളുകള്‍ സുരക്ഷിതമായി ഊരിയിടുക
• ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
• ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
•കുളിക്കുന്നത് ഒഴിവാക്കുക.
• പട്ടം പറത്തുവാനോ ജലാശയത്തില്‍ ഇറങ്ങുവാനോ പാടില്ല.
• യാത്രയില്‍ ആണെങ്കില്‍ കൈകാലുകള്‍ പുറത്തിടാതെ, ലോഹഭാഗങ്ങളില്‍ സ്പര്ശിക്കാതെവാഹനത്തിനകത്ത് തുടരുക.
• സൈക്കിള്‍, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക.
• വളര്‍ത്തു മൃഗങ്ങളെ തുറസായസ്ഥലങ്ങളില്‍ നിന്നും മാറ്റിക്കെട്ടുക.
• കെട്ടിടങ്ങള്‍ക്കുമുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെസുരക്ഷക്കായിസര്ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്കുവാന് മടിക്കരുത്. ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്.
കാറ്റുള്ളപ്പോള്‍...
• സ്വകാര്യ വസ്തുവില്‍ നില്ക്കുന്നതും, സ്വന്തം വീടിനോ, അയല്‍ വീടുകള്ക്കോവൈദ്യുതലൈനുകള്ക്കോറോഡുകള്ക്കോ അപകടകരമായ രീതിയില്‍ സ്ഥിതിചെയ്യുന്നതുമായ മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കുകയോ, ആവശ്യമെങ്കില്‍ മരം മുറിച്ചു മാറ്റുകയോ ചെയ്യേണ്ടതാണ്.
• അപകടാവസ്ഥയിലുള്ളമരങ്ങള് പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
• മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.
• ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക്പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക.
•വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
• ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക്മാറിത്താമസിക്കേണ്ടതാണ് .
• കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ 1912 കണ്ട്രോള് റൂമിലോ 1077 നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കുക.
• പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം.
• കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
• നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം
• കൊതുക് പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കലാണ് പ്രധാനം.
• പാഴ്വസ്തുക്കള് വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക. വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നു ഉറപ്പുവരുത്തുക.
• കുടിവെള്ള ടാങ്കുകള്‍ അടച്ചു സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
• വെള്ളം നിറയ്ക്കുന്നില്ലെങ്കില്‍ പാത്രങ്ങള്‍ ഉണക്കി കമിഴ്ത്തി സൂക്ഷിക്കുക.
• പാത്തികള്‍, സണ്ഷൈിഡുകള് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിയെ പരിശോധിക്കുക.
• ചെടിച്ചട്ടികള്‍ ,ഫ്രിഡ്ജിന് പിന്നിലെട്രേ, കൂളറുകളുടെ പിന്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
• രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക, രോഗലക്ഷണം കണ്ടു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്്ത്തകരെയോ / ആശുപത്രിയിലോ വിവരം അറിയിക്കുക.
• കൊതുക് കടി ഏല്ക്കാിതിരിക്കാനുള്ള മുന്ഡകരുതല് സ്വീകരിക്കുക. കൊതുകു വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകുകടിയില്‍നിന്നും രക്ഷതേടേണ്ടതാണ്
• കൃഷിയിടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.
• വേനല്‍ മഴയെ തുടര്ന്ന്ത വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്‍ ഉപയോഗശൂന്യമായ പാത്രങ്ങള്‍ ബോട്ടിലുകള്‍, ടയറുകള്‍ എന്നിവയിലെല്ലാം നിറയുന്ന വെള്ളം നീക്കം ചെയ്യണം.
• സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുളള വെസ്റ്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മുടാന്‍ ശ്രദ്ധിക്കണം എന്നും നിര്‍ദേശമുണ്ട്.
(പി.ആര്.കെ നമ്പര്‍ 869/2025)
- Log in to post comments