പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ സന്ദേശ വിളംബര ജാഥ നടത്തി
മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി ഹരിത പ്രഖ്യാപനത്തിന് മുന്നോടിയായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ സന്ദേശ വിളംബര ജാഥ നടത്തി. കോട്ടുവള്ളി ചെറിയപ്പിള്ളി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മാലിന്യമുക്ത സന്ദേശ വാഹനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു .
പരിപാടിയോട് അനുബന്ധിച്ച് കൊട്ടുവള്ളിക്കാട് എസ് എന്‍ എം ഗവണ്മെന്റ് എല്‍ പി സ്കൂളിലെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ശുചിത്വ സന്ദേശ ഓട്ടം തുള്ളല്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഇടങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശം നല്കി.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഗാന അനൂപ്, മെമ്പര്‍മാരായ സിംന സന്തോഷ് , ജെന്‍സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി പ്രതീക്ഷ എന്നിവര്‍ സംസാരിച്ചു.
- Log in to post comments