മാലിന്യമുക്തമായി ആലങ്ങാട് ഗ്രാമ പഞ്ചായത്ത്
പ്രഖ്യാപനം നടത്തി
മന്ത്രി പി രാജീവ്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്
ഹരിത കർമ്മസേനയുടെ സമർപ്പണത്തോടെയുള്ള പ്രവർത്തനമാണ് നാടിനെ ശുചിത്വമുള്ള നാടായി മാറ്റാൻ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിവരികയാണ്. പഴന്തോട് ടൂറിസ്റ്റ് കേന്ദ്രമായിമാറിയെന്നും അതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പൊതുഇടങ്ങളും ,മറ്റു സ്ഥാപനങ്ങളും മാലിന്യമുക്തമാണെന്ന് ഉറപ്പുവരുത്താൻ ഓരോ ആഴ്ച കൂടുമ്പോൾ മോണിറ്ററിംഗ് നടത്തണം. ശുചിത്വത്തിന് ഒപ്പം കളമശ്ശേരി കാമ്പയിനിന്റെ ഭാഗമായി മണ്ഡത്തിലെ മുഴുവൻ എൽ പി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാലിന്യസംസ്കരണത്തെ കുറച്ച് അവബോധം ഉണ്ടാക്കി എടുക്കാൻ കൈ പുസ്തകം കൊടുത്തുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ പുരുഷൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിൻസന്റ് കരിക്കാശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനി സജീവൻ,പഞ്ചായത്ത് സെക്രട്ടറി എസ് ഷാജി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments