Skip to main content

അഭിമാന നേട്ടവുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്" പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചു

പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ച് അഭിമാന നേട്ടവുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്.

 

2024-25 സാമ്പത്തിക വര്‍ഷത്തിൽ ജനകീയ പദ്ധതികളിലൂടെ അടിസ്ഥാന വിഭാഗത്തിനായി വിവിധ മേഖലകളിൽ അനവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചത്. 

 

ലൈഫ് ഭവന പദ്ധതിയിലൂടെ 100 വീടുകളാണ് പഞ്ചായത്തിൽ പൂർത്തീകരിച്ചത്. 

കാര്‍ഷിക മേഖലയുടെ വികസനം ഉത്പാദന വര്‍ദ്ധനവിന് സഹായകമായി. നെല്‍കൃഷി വികസനത്തിനും കൂലിച്ചെലവിനും, വളം വിതരണം ചെയ്യുന്നതിനും തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കി. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും, കുടുബങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിനും ആവിഷ്ക്കരിച്ച ഞങ്ങളും കൃഷിയിലേക്ക്, സുഭിക്ഷ ഹരിത സമൃദ്ധി എന്നീ പദ്ധതികള്‍ക്ക് മികച്ച ജനകീയ പിന്തുണയാണ് ലഭിച്ചത്.

 

മുട്ടക്കോഴി വിതരണം, പെണ്ണാട് വിതരണം , ഗര്‍ഭിണി കിടാരി വിതരണം എന്നീ വ്യക്തിഗത ആവശ്യ പദ്ധതികള്‍ക്ക് പുറമെ മൃഗസംരക്ഷണ മേഖലയില്‍ കന്നുകാലി കര്‍ഷകര്‍ക്ക് സഹായകമായി ധാതുലവണം. കാലിത്തീറ്റ വിതരണവും, പാലിന് സബ്സിഡി വിതരണവും നടപ്പിലാക്കി. തേനീച്ച കൃഷിക്കും, കൂണ്‍കൃഷിക്കും പ്രത്സാഹനമായി പദ്ധതി ആവിഷ്കരിച്ചു. 

 

ഗ്രാമപഞ്ചായത്തിന്‍റെ ആരോഗ്യ മേഖലയില്‍ അടിസ്ഥാന വിഭാഗം ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പ്രഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ജനക്ഷേമമാക്കി. പ്രഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ലാബ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരികച്ച് വരുകയാണ്. ആവശ്യ മരുന്നുകള്‍ ദൗര്‍ലഭ്യം ഇല്ലാതെ ലഭ്യമാകുന്നതിന് ശക്തമായ പിന്തുണന ഗ്രാമപഞ്ചായത്ത് പി.എച്ച്.സി ക്ക് നല്‍കിവരുന്നുണ്ട്. ഹോമിയോ ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ദേശീയ നിലവാരം പുലര്‍ത്തുന്നതിന് ആധുനിക വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കി. പുതിയ ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടം നിര്‍മ്മാണം പൂർത്തീകരിക്കാറായി കൊണ്ടിരിക്കുന്നു.

 

വിദ്യാഭ്യാസ, സാംസ്ക്കാരിക മേഖലയ്ക്ക് വളര്‍ച്ച കൈവരിക്കുന്നതിന് എല്ലാ വായനശാലകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും കമ്പ്യൂട്ടറൈസേഷനും ആവശ്യമായ ഉപകരണങ്ങള്‍ വിതരണം നടത്തുന്നതിന് സജ്ജമായി. സര്‍വ്വ ശിക്ഷാ അഭിയാന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് വിഹിതം അനുവദിച്ചു. 

 

ശുചിത്വ മേഖലയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന പദ്ധതികള്‍ നടപ്പിലാക്കി. ഗാര്‍ഹിക തലത്തില്‍ ഉറവിട മാലിന്യ സംസ്ക്കരണത്തിന് ഉപാധികള്‍ വിതരണം നടത്തി. ചോറ്റാനിക്കര , എരുവേലി ടൗണുകള്‍ ശുചീകരിച്ച് ശുചിത്വ ടൗണുകള്‍ ആക്കി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിനും മലിനജലം ശുദ്ധീകരിക്കുന്നതിനും അതിബൃഹത്തായ പദ്ധതി ശുചിത്വ മിഷനും ആയി ചേര്‍ന്ന് ആവിഷ്കരിച്ചു. 

 

ജലജീവന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ പല റോഡുകളും ഗതാഗത യോഗ്യമാക്കേണ്ട സ്ഥിതിയിലാണ്. ഇവിടെ റീ ടാറിംഗ് നടത്തിയും കട്ട വിരിച്ചും എണ്‍പതില്‍ അധികം വിവിധ റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.

 

ജനകീയ പദ്ധതികള്‍, വനിതകള്‍, ഭിന്നശേഷി വിഭാഗം, വൃദ്ധര്‍, കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍തൂക്കം നല്‍കി ഏറ്റെടുത്തിട്ടുള്ളത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. വനിതകള്‍ക്കായി ഷീ ജിം നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. വയോജനങ്ങള്‍ക്കായി അവരുടെ വിശ്രമജീവിതം ആസ്വാദ്യകരവും സന്തോഷകരവുമാക്കുന്നതിനും വയോക്ലബ്ബുകള്‍ രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനം നടത്തിവരുന്നു. വയോജന സംഗമം, ഭിന്നശേഷി അങ്കണവാടി കലോത്സവങ്ങള്‍ ഏറെ ജനപങ്കാളിത്തത്തോടെ പഞ്ചായത്തിൽ നടപ്പിലാക്കി.

date