Skip to main content

കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയത് 8.19 കോടി രൂപയുടെ  ക്ഷേമ പദ്ധതികള്‍

 

2024 - 25 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയത് 8.19 കോടി രൂപയുടെ (8,19,09,905 രൂപ)   ക്ഷേമ പദ്ധതികള്‍.  ലൈഫ് മിഷന്‍  ലിസ്റ്റില്‍ ഉള്‍പ്പെട്ട 33 പേര്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി നല്‍കി. ഒരു ഗുണഭോക്താവിന് അഞ്ച് സെന്റ് ഭൂമിക്ക് പരമാവധി 3.75 ലക്ഷമാണ് നല്‍കിയത്.
വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പഠനമുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 59 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിക്കുകയും ഒന്നാം ഗഡു തുകയായ 30,000 രൂപ ഓരോ ഗുണഭാക്താവിനും നല്‍കി.  വിവിധ പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകളില്‍ പൂര്‍ത്തീകരിക്കാത്തവ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്ന സേഫ് പദ്ധതി പ്രകാരം 76 ഗുണഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിന്റെ ഒന്നാം ഗഡുവായി 50,000 രൂപ നല്‍കി. 52 പേര്‍ക്ക് വിവാഹ ധനസഹായമായി 59,50,000 രൂപ, ആറു പേര്‍ക്ക് മിശ്രവിവാഹ ധനസഹായം 4,50,000 രൂപ, 76 പേര്‍ക്ക് ചികിത്സാധനസഹായം 20,80,000 രൂപ, 13 പേര്‍ക്ക് വിദേശ തൊഴില്‍ പദ്ധതി 6, 60,000 രൂപ, 6 പേര്‍ക്ക് 5,11,665 രൂപയുടെ സ്വയം തൊഴില്‍ പദ്ധതി, 17 പേര്‍ക്ക് 89,500 രൂപയുടെ അയ്യന്‍കാളി ടാലന്റ് സ്‌കോളര്‍ഷിപ്പ്, 4637പേര്‍ക്ക് 41, 3605 രൂപയുടെ ലംപ്സം ഗ്രാന്റ്, 3595 പേര്‍ക്ക് 71,90,000 രൂപയുടെ പ്രൈമറി - സെക്കന്‍ഡറി ഐഡ്, 144 പേര്‍ക്ക് 6,27,500 രൂപയുടെ സ്പെഷ്യല്‍ ഇന്‍സെന്റ്‌റിവ്, 33 പേര്‍ക്ക് 1,23,33420 രൂപയുടെ ഭൂരഹിത പുനരധിവാസം, ഏകവരുമാനദായകന്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 25 പേര്‍ക്ക് 50,00,000 രൂപ എന്നിങ്ങനെ നല്‍കി. ഉന്നത വിജയം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, എന്‍ട്രന്‍സ് കോച്ചിങ്, അംബേദ്കര്‍ ഗ്രാമപദ്ധതി, എന്നീ പദ്ധതികളും നടപ്പിലാക്കി.

ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, എന്‍ട്രന്‍സ് കോച്ചിങ്, അംബേദ്കര്‍ ഗ്രാമപദ്ധതി, കോര്‍പ്പസ്സ് ഫണ്ട് എന്നീ പദ്ധതികളും നടപ്പിലാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ എന്നിവര്‍ വകുപ്പിലൂടെയും ബ്ലോക്കിലൂടെയും ലഭിച്ച മുഴുവന്‍ തുകയും സമയബന്ധിതമായി ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പിന്തുണ നല്‍കിയതായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍ അറിയിച്ചു.

date