Post Category
ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം
ഷൊര്‍ണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ എട്ട് വരെ www. Polyadmission.org/ths ല്‍ ഓണ്‍ ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകരില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷ ഏപ്രില്‍ 10 ന് രാവിലെ 10 മണി മുതല്‍ 11.30 വരെ സ്‌കൂളില്‍ വച്ച് നടക്കും. ഏഴാം ക്ലാസ്സ് പാസ്സ് ആയ മലയാളം/ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197.
date
- Log in to post comments