Skip to main content

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളക്ടറെ ആദരിച്ചു

മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആദരം. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ വകുപ്പ് കേന്ദ്രം ജനറല്‍ മാനേജര്‍ പി. എ നജീബിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു.

 

ചടങ്ങില്‍ വ്യവസായ വകുപ്പില്‍ മൂന്ന് വര്‍ഷം സേവനമനുഷ്ടിച്ച എന്റ്രപ്രെണര്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഇ.ഡി.ഇ) മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു. ആര്‍.രഞ്ജിത (ആലുവ മുന്‍സിപ്പാലിറ്റി), എ.ഷമീല (കൊച്ചിന്‍ കോര്‍പ്പറേഷന്‍), എസ്. അരുണ്‍(കൊച്ചിന്‍ കോര്‍പ്പറേഷന്‍), ബി. രാകേഷ് (വേങ്ങൂര്‍), കരുണ കെ. സലീം (പിണ്ടിമന), അബിന്‍ പി. ജോര്‍ജ് ( മാറാടി ), ശിഖ എം. പ്രകാശ് ( നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പാലിറ്റി) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

 

വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച താലൂക്കിനും ഐ. ഇ. ഒ ക്കും അവാര്‍ഡ് വിതരണം ചെയ്തു.

 

പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ.സിന്‍സിമോള്‍ ആന്റണി, വി. സ്വപ്ന തുടങ്ങിയവര്‍ പങ്കെടുത്തു.

date