Skip to main content

മാലിന്യ മുക്തമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്ത ഹരിത ബ്ലോക്കായി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് പ്രഖ്യാപനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പരിസരത്തെ ഹരിത സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച ഹരിത ഗ്രാമപഞ്ചായത്തായി പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.കൂടാതെ മികച്ച ഹരിത വിദ്യാലയം, കലാലയം,ടൗണ്‍, വാസഗൃഹസമുച്ചയം, സ്വകാര്യ സ്ഥാപനം ജനകീയ സംഘടന, സര്‍ക്കാര്‍ സ്ഥാപനം, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം എന്നീ ഇനങ്ങളിലും അവാര്‍ഡുകള്‍ നല്‍കി.

 

 ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.വി. ജയദേവന്‍, എ.വി സുനില്‍, റോസി ജോഷി, സൈന ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി. എം. വര്‍ഗീസ്, ആനി കുഞ്ഞുമോന്‍, അഡ്വ.റ്റി. എ.ഷബീര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. ശ്രീരാഗ് എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ്മസേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

date