Post Category
അറിയിപ്പ്
ജില്ലയിലെ മോഡേണ്‍ മെഡിസിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും https://clinicalestablishment.kerala.gov.in/പോര്‍ട്ടല്‍ മുഖേന ( ലബോറട്ടറീസ് ആന്റ് ഡയഗ്നോസ്റ്റിക് സെന്റര്‍ , ഇന്‍ പേഷ്യന്റ് കെയര്‍, ഡേ കെയര്‍ സെന്റര്‍സ്, ഡെന്റല്‍ ക്ലിനിക്സ് ഹോസ്പിറ്റല്‍സ്, പോളി ക്ലിനിക്സ്) പെര്‍മെനന്റ് രജിസ്ട്രേഷന് എടുക്കേണ്ടതാണ്.
ആയുഷ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പ്രൊവിഷണല്‍ രജിസ്ട്രേഷന് എടുക്കാത്തവരും, രജിസ്ട്രേഷന് എടുത്ത് സര്‍ട്ടിഫിക്കറ്റ് കാലാവധി തീരാറായവരും പെര്മനെന്റ് രജിസ്ട്രേഷന് എടുക്കണം.
എറണാകുളം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ എന്‍.ഒ.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ്, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്, രജിസ്ട്രേഷന് എന്നിവ നിര്‍ബന്ധമായും എടുത്തിരിക്കണം
date
- Log in to post comments