ആവോലി ഗ്രാമപഞ്ചായത്ത് ഇനി സമ്പൂർണ്ണ ശുചിത്വ ഗ്രാമം
ആവോലി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. ആവോലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെൽമി ജോൺസ് പ്രഖ്യാപനം നടത്തി.
പഞ്ചായത്തിലെ രണ്ട് ടൗണുകൾ, നിർമല കോളേജ്, വിശ്വജ്യോതി എൻജിനീയറിങ കോളേജ്, പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളുടെയും ഹരിത പ്രഖ്യാപനം നടന്നു.
ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതിൽ മികവ് പുലർത്തിയ ആനിക്കാട് എഫ്. എച്ച്. സി, അങ്കണ വാടികൾ, ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ സ്കൂൾ, സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി ആവോലിയെ മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു.
ഏകദേശം ഒരു വർഷം നീണ്ടുനിന്ന പ്രവർത്തനങ്ങളാണ് ശുചീകരണവുമായി ബന്ധപ്പെട്ട് നടന്നുവന്നത്. പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്ത് ആക്കുന്നതിൽ ഹരിത കർമ്മ സേന, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെൽമി ജോൺസ് പറഞ്ഞു.
പരിപാടിയിൽ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോർജ് അധ്യക്ഷയായി. ജോർജ് തെക്കുംപുറം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹസീന മൊയ്ദീൻ, വൈസ് പ്രസിഡൻറ് ബിജു ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശാവർക്കർമാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments