അറിയിപ്പുകൾ
പ്രൈവറ്റ് ട്രെയിനി അഡ്മിഷ൯*
ഗവ. ഐ.ടി.ഐ കളമശ്ശേരിയിൽ 2025 വർഷത്തെ പ്രൈവറ്റ് ട്രെയിനി അഡ്മിഷനിലേക്ക് ഏപ്രിൽ എട്ടിന് വൈകിട്ട് നാല് വരെ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം https://det.kerala.gov.in ൽ ലഭ്യമാണ്.
ഫോൺ : 0484 2555505.
*സീനിയർ റസിഡന്റ് നിയമനം*
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എച്ച്.ഡി.എസ്, മെഡിസെപ്പ്, കാപ്പ് സ്ക്രീമുകൾ മുഖേന ജനറൽ മെഡിസിൻ, ഇ എൻ ടി ഓർത്തോ പീഡിക്സ് പൾമനോളജി, സി.വി.റ്റി.എസ് ജനറൽ സർജറി ആന്റ് പീഡിയാട്രിക്സ് വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തും.
യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, ഡി എ൯ബി ഇ൯ കൺസേണ്ട് ഡിസിപ്ലി൯/ടിസിഎംസി രജിസ്ട്രേഷ൯.
ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ ഏപ്രിൽ 10- ന് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11. 00 വരെ ആയിരിക്കും രജിസ്ട്രേഷൻ.
*അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കില ഐഎഎസ് അക്കാദമിയിൽ 2025-2026 വർഷത്തെ പ്രവേശനത്തിനായുളള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുളള അക്കാദമിയിലെ അഞ്ചാമത് ബാച്ചിന്റെ അദ്ധ്യയനം 2025 ജൂൺ ആദ്യവാരം ആരംഭിക്കും.
ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പൊതു വിഭാഗ വിദ്യാർത്ഥികളുടെ ഫീസ് 50000 രൂപയാണ്. എന്നാൽ ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയിൽ പകുതി നിരക്കായ 25000 രൂപ അടച്ചാൽ മതി.
കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കണം. വിശദാംശങ്ങൾക്കും രജിസ്ട്രേഷനും www.kite.kerala.gov.in/kilelasacademy വെബ് സൈറ്റിൽ ലഭ്യമാണ്.
ഫോൺ - 0484-2366191.
- Log in to post comments