Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യു 22ന്
ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് പാലക്കാടില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്, ജൂനിയര്‍ റെസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച (70 വയസിന് താഴെ) ജീവനക്കാരെ പുന:നിയമന വ്യവസ്ഥയിലുമാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 22ന് രാവിലെ ഒന്‍പത് മണിക്ക് ഗവ.മെഡിക്കല്‍ കോളേജില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.gmcpalakkad.in ഫോണ്‍: 0491-2951010
date
- Log in to post comments