Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ലീഗൽ സർവീസസ് അതോറിറ്റി നടപ്പിലാക്കിയ ക്ലാപ്, വി.ആർ.സി, വയോനന്മ, ഹാർമണിഹബ്ബ്, ഗോത്രവർദ്ധൻ, അതിജീവനം എന്നീ പദ്ധതികളുടെ നടത്തിപ്പിനായി പാരാലീഗൽ വൊളണ്ടിയർമാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തിപരിചയം  തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം ഏപ്രിൽ 11നകം അപേക്ഷകൾ സമർപ്പിക്കണം. വിലാസം- സെക്രട്ടറി/ സിവിൽ ജഡ്ജ് ( സീനിയർ ഡിവിഷൻ), ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, എ.ഡി.ആർ ബിൽഡിംഗ്, തൃശൂർ-680003. ഫോൺ : 7736392624

date