Skip to main content

എക്‌സൈസ് പാസിങ് ഔട്ട് പരേഡ് ഏപ്രിൽ എട്ടിന്;   മന്ത്രി എം ബി രാജേഷ് അഭിവാദ്യം സ്വീകരിക്കും

എക്‌സൈസ് വകുപ്പിൽ വിവിധ ജില്ലകളിൽ നിന്നും നിയമനം ലഭിച്ച് പരിശീലനം പൂർത്തിയാക്കിയ 60 സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും, 20 വനിതാ എക്‌സൈസ് ഓഫീസർമാരുടേയും പാസിങ് ഔട്ട് പരേഡ് ഏപ്രിൽ എട്ടിന് രാവിലെ 8.30ന് തൃശൂർ എക്‌സൈസ് അക്കാദമി ഗ്രൗണ്ടിൽ നടത്തും.

എക്‌സൈസ്, തദ്ദേശസ്വയംഭരണ, പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് പങ്കെടുക്കും.

സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ 31-ാമത് ബാച്ചും, വനിത സിവിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 13-മത് ബാച്ചുമാണ് പരിശീലനം പൂർത്തിയാക്കിയത്. ട്രെയിനികളിൽ 39 പേർ ബി.ടെക് ബിരുദ ദധാരികളും, രണ്ട് പേർ ബി.എഡ് ബിരുദധാരികളും, ഒരു എം ഫിൽ ബിരുദധാരിയും ഒരു ഡിപ്ലോമ ബിരുദധാരിയും ഉൾപ്പെടുന്നു.

date