Skip to main content

മേഖലാ അവലോകന യോഗം- ജില്ലയിലെ പുരോഗതികൾ വിലയിരുത്തി

മേഖലാ അവലോകന യോഗത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അതിദാരിദ്ര്യനിർമാജനം, മാലിന്യമുക്ത നവകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങിയ അഭിമാന പദ്ധതികളിൽ  ഉൾപ്പെടുന്ന പദ്ധതികളുടെ പുരോഗതിയാണ് യോഗത്തിൽ ചർച്ചയായത്. ഇത് കൂടാതെ, ജില്ലയിലെ എം.എൽ.എമാർ ഉന്നയിച്ച 74 പദ്ധതികളുടെ അവലോകനവും നടന്നു. 2023-ൽ നടന്ന യോഗത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ ഭൂരിഭാഗവും പരിഹരിച്ചതായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ബാക്കിയുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഓരോ പ്രവൃത്തിയുടെയും പുരോഗതി കൃത്യമായ ടൈംലൈനോടുകൂടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കളക്ടർ അഖിൽ വി. മേനോൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date