Skip to main content

കാത്തിരിപ്പുകൾക്ക് വിരാമം- ഷീബക്ക് തണലൊരുക്കി തോളൂർ ഗ്രാംപഞ്ചായത്ത്

സ്വന്തമായൊരു വീടെന്ന സ്വപ്‌നം സഫലീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് തോളൂർ ഗ്രാമപഞ്ചായത്തിലെ മൂക്കോല വീട്ടിൽ ഷീബ. ലൈഫ് മിഷൻ പദ്ധതി വഴിയാണ് പഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽപ്പെട്ട ഷീബയ്ക്ക്  വീടൊരുങ്ങിയത്.

പുതിയ വീടിന്റെ താക്കോൽ ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന വിൽസൺ അധ്യക്ഷയായി. നിർവഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ അഞ്ജന പദ്ധതി വിശദീകരണം നടത്തി.

ലൈഫ് മിഷൻ വിഹിതത്തിനൊപ്പം സഹായഹസ്തങ്ങളുമായി സുമനസ്സുകളുമെത്തി. കെ.എസ്.ഇ.ബി നാലു വൈദ്യുതി പോസ്റ്റിട്ട് ലൈൻ വലിച്ച് സൗജന്യമായാണ് കണക്ഷൻ നൽകിയത്.

ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട 33 പേരാണ് ഉള്ളത്. ഇവരുടെ വിവിധ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. വീടിന്റെ പാലുകാച്ചൽ ഏപ്രിൽ ആറിന് നടക്കും.

date