Skip to main content

ജെ എന്‍ യു - ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി- രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള  നാഷണല്‍ കൗണ്‍സില്‍  ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ്  കാറ്ററിംഗ് ടെക്‌നോളജി നടത്തുന്ന  ബി എസ് സി ഹോസ്പിറ്റാലിറ്റി  ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍  പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ഒ ഇ സി, ഒബിസിഎച്ച്, എസ് സി, എസ് ടി കാറ്റഗറിയിലുള്ളവര്‍ ഫീസാനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. സൗജന്യ ഓറിയന്റേഷനും, കൗണ്‍സിലിങ്ങിനും ആയി കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റലിറ്റി  മാനേജ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ - 0495-2385861, 9037098455.

date