Skip to main content

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം

കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ സി എല്‍ എ പി,വി ആര്‍ സി, ഗോത്രവര്‍ധന്‍, ഹാര്‍മണി ഹബ്, അതിജീവനം എന്നീ സ്‌കീമുകളിലേക്ക് കണ്ണൂര്‍ ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സേവന സന്നദ്ധരായ, ബിരുദവും കമ്പ്യൂട്ടര്‍  പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ഫോട്ടോയും സഹിതം ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ അപേക്ഷ നല്‍കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ നിന്നും ലഭിക്കും

date