Post Category
*-മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു*
*മാലിന്യമുക്ത ജില്ലയായി വയനാട്*
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.
ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും കൈകോർക്കണമെന്ന് എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സുരേഷ് ബാബു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കെ കെ വിമൽ രാജ്, കെഎസ്ഡബ്ല്യൂഎംപി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ നിർമ്മൽ തോമസ്, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എസ് ഹർഷൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments