പ്രോഗ്രാം മാനേജർ നിയമനം
വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസിലെ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് സർക്കാർ സർവീസിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് ഡയറക്ടർ മുതൽ അഡീഷണൽ ഡയറക്ടർ വരെയും സെക്രട്ടേറിയറ്റ് സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള തസ്തികകളിൽ നിന്നും വിരമിച്ചിട്ടുള്ള വ്യക്തികളിൽ നിന്നും കൂടിക്കാഴ്ചയിലൂടെ കെ.എസ്.ആർ പാർട്ട് I ചട്ടം 8 പ്രകാരം ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നിയമനം ലഭിക്കുന്ന വ്യക്തിക്ക് പരമാവധി 60 വയസ്സുവരെ ജോലിയിൽ തുടരാവുന്നതാണ്. നിയമനത്തിനായുള്ള അപേക്ഷകൾ, പൂർണ്ണമായ ബയോഡാറ്റാ, എ.ജി-യുടെ പെൻഷൻ വെരിഫിക്കേഷൻ റിപ്പോർട്ട്/ പെൻഷൻ പേയ്മെന്റ് ഓർഡർ എന്നിവ സഹിതം വനിത ശിശുവികസന ഡയറക്ടർ, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ ഏപ്രിൽ 25 വരെ സമർപ്പിക്കാം.
പി.എൻ.എക്സ് 1500/2025
- Log in to post comments