Skip to main content

പുന്നപ്ര എംആർഎസ്സിൽ ഒഴിവുകൾ

 

പുന്നപ്ര എംആര്‍എസ്സില്‍ 2025-26 അധ്യയന വര്‍ഷം വിവിധ ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസില്‍ 10 ഉം ആറാംക്ലാസില്‍ 13 ഉം ഏഴാം ക്ലാസില്‍ ഏഴും എട്ടാംക്ലാസില്‍ ഒന്നും ഒമ്പതാം ക്ലാസില്‍ ഒന്നും ഒഴിവുകളാണുള്ളത്. അപേക്ഷകള്‍ ഏപ്രില്‍ 15 നകം പുന്നപ്ര എംആര്‍എസ്സില്‍ ലഭിക്കണം. സ്‌കൂള്‍തല പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, എംആര്‍എസ് എന്നിവയുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7902544637.

(പി.ആര്‍/എ.എല്‍.പി/1045)

date