Post Category
മത്സ്യത്തൊഴിലാളി ക്ഷേമനിധി അദാലത്ത്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ വിവിധ പദ്ധതികളിലായി ആനുകൂല്യങ്ങള്‍ക്ക് നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പാകാത്തവയില്‍ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പ്പിക്കുന്നതിനും മെയ് മാസത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നതിനാഗ്രഹിക്കുന്നവര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിയുടെ ഫിഷറീസ് ഓഫീസുകളിലോ, ആലപ്പുഴ മേഖലാ ഓഫീസിലോ ഏപ്രില്‍ 25 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഫിഷറീസ് ഓഫീസുമായോ ആലപ്പുഴ ഇ.എസ്.ഐ ജംഗ്ഷന് തെക്ക് വശമുള്ള മേഖലാ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0477 2239597, 9497715540.
(പി.ആര്‍/എ.എല്‍.പി/1068)
date
- Log in to post comments