Post Category
'ഉന്നതി 2025' തൊഴില്‍ മേള
കേരള സര്‍ക്കാര്‍ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 12 ന് തൊഴില്‍ മേള സംഘടിപ്പിക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ നിന്നായി 200 ലധികം തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രിൽ 12ന് രാവിലെ 9 ന് ബയോഡാറ്റയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. താല്പര്യമുള്ളവർക്ക് https://forms.gle/gDxTPaHsGh25RXyD7 എന്ന ഫോം വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999704
date
- Log in to post comments