അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു*
കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം , രണ്ടു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾ
ഈ മാസം ആരംഭിക്കുന്നു. ഡിഗ്രി/ പ്ലസ് ടു/ എസ്.എസ്. എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
ഫോൺ :7994449314
*ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു*
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ വിവിധ വിഭാഗങ്ങളിലേക്ക് 3 മാസത്തെ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഇൻ്റേൺഷിപ്പ് ചെയ്യുന്നതിന് അതാത് വിഷയങ്ങളിൽ യു ജി കോഴ്‌സ് ചെയ്‌തുകൊണ്ടിരിക്കുന്നവർക്കോ യു ജി കോഴ്സ് കഴിഞ്ഞവർക്കോ അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ഏപ്രിൽ 15ന് ഉച്ചക്ക് 12ന് കോളേജിൽ എത്തുക.
ലൈബ്രറി ഓട്ടോമേഷൻ ട്രയിനിങ് / ഇൻ്റേൺഷിപ്പിന് ലൈബ്രറി സയൻസിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം, പ്രായപരിധിയില്ല താല്പര്യമുള്ളവർ അസ്സൽ
സർഫിക്കറ്റുമായി ഏപ്രിൽ 15ന് രാവിലെ 10ന് കോളേജിൽ എത്തുക
ഫോൺ - 9495069307, 8547005046, 9495106544
*ഫ്രഞ്ച് എ1 ലെവൽ കോഴ്സിന് അപേക്ഷിക്കാം*
ഐ എച്ച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാവേലിക്കരയിൽ ആരംഭിക്കുന്ന ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 15ന് ആരംഭിക്കുന്നു. താൽപര്യം ഉള്ളവർ ഏപ്രിൽ 15നു മുമ്പ് കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്.
ഫോൺ: 9495069307
8547005046
9526743283
*കെൽട്രോൺ അപേക്ഷ ക്ഷണിച്ചു*
കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിൻ്റെ തൊടുപുഴയിലുള്ള നോളഡ്‌ജ് സെൻ്ററിൽ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസ്സിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ,അനിമേഷൻ എന്നീ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.
വിശദവിവരങ്ങൾക്ക് കെൽട്രോൺ നോളഡ്‌ജ് സെൻ്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ : 04862-228281, 7909228182
*പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ വായ്പ*
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന അയൽക്കൂട്ട അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്‌പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള അയൽക്കൂട്ട അംഗങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വൈറ്റിലയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ
കാര്യാലയവുമായി നേരിട്ട് ബന്ധപ്പെടുക.
ഫോൺ:9400068507
- Log in to post comments