Skip to main content

അറിയിപ്പുകൾ

സിവിൽ സർവീസ് പരിശീലനം

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) കീഴിൽ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലന ക്ലാസ്സിലേയ്ക്ക് പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ജൂൺ ആദ്യ വാരം ക്ലാസ്സുകൾ ആരംഭിക്കും.

 

ഒരു വർഷം കോഴ്സിന് പൊതു വിഭാഗ വിദ്യാർത്ഥികളുടെ ഫീസ് 50000 ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്‌സിഡിയിൽ പകുതി നിരക്കായ 25000 രൂപ അടച്ചാൽ മതിയാകും. ഇതു സംബന്ധിച്ച വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0471-2479966, 8075768537.

 

റിക്രൂട്ടർമാരെ തേടുന്നു

 

കേരള സർക്കാരിൻ്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്നുവരുന്ന പ്രതിമാസ തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി റിക്രൂട്ടർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഏപ്രിൽ 26നാണ് തൊഴിൽമേള. ഫോൺ- 9495999688 

 

താല്പര്യപത്രം ക്ഷണിച്ചു

 

എറണാകുളം ഫോർഷോർ റോഡിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രൈബൽ കോംപ്ലക്സിലെ സ്റ്റാളുകൾ ഉൽപന്ന പ്രദർശന വിപണനം നടത്തുന്നതിന് വാടകയ്ക്ക് നൽകുന്നു. സ്റ്റാളുകളുടെ പ്രതിമാസ വാടക നിരക്കിന് പുറമേ ജി എസ് ടി, മറ്റ് ചെലവുകൾ എന്നിവയും വഹിക്കേണ്ടതാണ്. സ്റ്റാളുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തനം നടത്തുന്നതിന് താല്പര്യമുളള പട്ടികവർഗത്തിൽപ്പെട്ട വ്യക്തികൾ/സംരംഭകർ/സ്ഥാപനങ്ങൾ /സൊസൈറ്റികൾ/മറ്റ് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. 

 

താത്പര്യമുള്ളവർ ഏപ്രിൽ 15-ന് ഉച്ചക്ക് 12 ന് ട്രൈബൽ കോംപ്ലക്സിൽ ഹാജരാകണമെന്ന് അഭ്യർത്ഥിക്കുന്നു. അന്നേ ദിവസം എത്തിച്ചേരുവാൻ സാധിക്കാത്തവർ അപേക്ഷ വിശദാംശങ്ങൾ സഹിതം ലഭ്യമാക്കേണ്ടതാണ് . ഫോൺ 9496070337, 0485 2814957.

 

date