Skip to main content

അവധിക്കാല കോഴ്‌സുകളില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രണ്ടു മാസം ദൈര്‍ഘ്യമുള്ള അവധിക്കാല കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. എട്ടാം ക്ലാസ്സ് പാസായവര്‍ക്കും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഓഫീസ് ഓട്ടോമേഷന്‍ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, എ വണ്‍ ജര്‍മന്‍ ലെവല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, പൈതണ്‍ പ്രോഗ്രാമിംഗ് എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് കുണ്ടറ എക്‌സ്‌റ്റന്‍ഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 8547005090. 
(പി.ആര്‍/എ.എല്‍.പി/1083)

date